Hot Posts

6/recent/ticker-posts

ഒറ്റ ദിവസം 776 രോഗബാധിതര്‍, 7 മരണം; കോവിഡ് തമിഴ്‌നാട്ടില്‍ പിടിമുറുക്കുന്നു



ചെന്നൈ: കോവിഡ് തമിഴ്‌നാട്ടില്‍ കൂടുല്‍ ശക്തമായ് പിടിമുറുക്കുന്നു. 776 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ന് മാത്രം തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏഴ് പേര്‍ ഇന്ന് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 13,967 ആയി. 7586 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം ചെന്നൈയില്‍ 567 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 94 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. 6286 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.

Reactions