Hot Posts

6/recent/ticker-posts

മദ്യവിൽപ്പന ആപ്പിന് പേരായി : ബവ് ക്യു


തിരുവനന്തപുരം : മദ്യവില്പനയ്ക്കായുള്ള ആപ്പിന് എക്‌സ്സൈസ് അധികൃതർ പേരിട്ടു, ബവ് ക്യു. ഓൺലൈൻ മദ്യവില്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ ശ്രദ്ധയിൽ പെട്ടതിനാൽ ആണ് പുതിയ പേര് നൽകിയതെന്ന് എക്‌സ്സൈസ് അധികൃതർ അറിയിച്ചു. എറണാകുളം ആസ്ഥാനമായ കമ്പനിയാണ് മദ്യവില്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കിയത്.

ഗൂഗിൾ ക്ലീയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ ഇന്ന് ഉച്ചയോടെ തന്നെ പൂർത്തിയാക്കി അപ്പ് ട്രയൽ റണ്ണിന് സജ്ജമാക്കുമെന്നാണ് വിവരം. നാളെയും മറ്റന്നാളുമായി ട്രയൽ റൺ നടത്തും. ശനിയാഴ്ച മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കും.

Reactions