Hot Posts

6/recent/ticker-posts

പരിശോധന ഫലം പുറത്ത്; ടി.എന്‍ പ്രതാപനും, അനില്‍ അക്കരയ്ക്കും കോവിഡില്ല



തിരുവനന്തപുരം: കോവിഡ് ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ക്വാറന്റെനില്‍ പ്രവേശിപ്പിക്കപ്പെട്ട ടി.എന്‍ പ്രതാപന്‍ എംപിക്കും അനില്‍ അക്കര എംഎല്‍എക്കും കോവിഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്. ഇരുവരുടേയും പരിശോധനാ ഫലം നെഗറ്റീവായി. 

പ്രതാപനും അനിലും നിലവില്‍ ക്വാറന്റെനിലാണ്. എന്നാല്‍ കോവിഡ് ബാധിതനുമായി സമ്പര്‍ക്കം നടത്തിയ മന്ത്രി എ.സി മൊയ്തീന് ക്വാറന്റെന്‍ നിര്‍ദേശിക്കാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ നിരാഹാര സമരത്തിലാണ്. എംപി വീട്ടിലും എംഎല്‍എ ഓഫീസിലും ആണ് നിരാഹാരം ഇരിക്കുന്നത്.


Reactions