Hot Posts

6/recent/ticker-posts

കിടിലന്‍ ലുക്കില്‍ ദൃശ്യത്തിലെ വരുണ്‍




മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദൃശ്യം. 2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ  രചനയും സംവിധാനവും നിര്‍വഹിച്ചത് ജിത്തു ജോസഫാണ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന ജോര്‍ജ്ജ്കുട്ടിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന  വില്ലന്‍ കഥാപാത്രമാണ് വരുണ്‍.

ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ പോലെ തന്നെ വരുണ്‍ എന്ന വില്ലന്‍ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തില്‍ വരുണായി എത്തിയത് റോഷന്‍ ബഷീറാണ്. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സ്യഷ്ടിച്ചിരിക്കുന്നത്.

പ്ലസ്ടു  എന്ന ചിത്രത്തിലൂടെയാണ് റോഷന്റെ മലയാള സിനിമയിലേക്കുളള കടന്നുവരവ്. ബാങ്കിങ്  അവേഴ്‌സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. എന്നാല്‍ ദൃശ്യമാണ് താരത്തിന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും തമിഴില്‍ കമല്‍ ഹാസനൊപ്പവും റോഷന്‍ അഭിനയിച്ചു.



View this post on Instagram

A post shared by Roshan Basheer (@roshan_rb) on


Reactions