Hot Posts

6/recent/ticker-posts

സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത





തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് നാലു ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.  ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.


Reactions