Hot Posts

6/recent/ticker-posts

ഡോ. വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി


തിരുവനന്തപുരം: ഡോ. വിശ്വാസ് മേത്തയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്നത്. 

1986 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസില്‍ തുടരാനാകും. ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്നു കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. മടങ്ങിയെത്താന്‍ ഇവര്‍ താത്പര്യം അറിയിച്ചിട്ടില്ല. ഇതിനാല്‍ വിശ്വാസ് മേത്തയ്ക്കു മുന്‍തൂക്കമായി. ആഭ്യന്തര സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.

വിരമിക്കുന്ന മുറയ്ക്കു ചീഫ് സെക്രട്ടറി ടോം ജോസിന് ഉന്നത തസ്തികയില്‍ പുനര്‍നിയമനം നല്‍കിയേക്കുമെന്നാണു സൂചന. ലോകബാങ്കിന്റെ ആയിരക്കണക്കിനു കോടി രൂപ ഉപയോഗിച്ചുള്ള റീബില്‍ഡ് കേരളയുടെ തലപ്പത്ത് പരിഗണിക്കപ്പെടാനാണു സാധ്യത. കോവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതലയുള്ള തസ്തികയും പരിഗണനയിലുണ്ട്.




Reactions