Hot Posts

6/recent/ticker-posts

അഴിയൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു



വടകര: കോഴിക്കോട് അഴിയൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. ഹാഷിം (62) ആണ് കുഴഞ്ഞുവീണു മരിച്ചത്. ഇയാള്‍ വിദേശത്ത് നിന്ന് എത്തിയതാണ്.

കോവിഡ് നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്ന വിവരം ബന്ധുക്കള്‍ അറിയിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. ഇയാളുടെ കോവിഡ് പരിശോധന ഫലം പുറത്തു വന്നിട്ടില്ല. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Reactions