Hot Posts

6/recent/ticker-posts

പിടിമുറുക്കി കോവിഡ്: 24 മണിക്കൂറിനിടെ 9,996 രോഗികള്‍; മരണം 357



ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2.8 ലക്ഷം കടന്നു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 357 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് 8,102 പേര്‍ മരിച്ചു.

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഒന്‍പതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും മരണവും. സംസ്ഥാനത്ത് കോവിഡ് കേസ് 94,000 കടന്നു. 3,254 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 94,041 ആയി.

149 പുതിയ മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ മരണ സംഖ്യ 3,438 ആയി. 44,517 പേര്‍ രോഗമുക്തരായി. 46,074 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈയില്‍ മാത്രം 52,667 കോവിഡ് രോഗികളാണുള്ളത്. 1,857 പേര്‍ ഇവിടെ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും പുതിയതായി റിപ്പോര്‍ട്ടു ചെയ്ത 149 മര ണങ്ങളില്‍ 97 എണ്ണവും മുംബൈയിലാണ്.


Reactions