Hot Posts

6/recent/ticker-posts

പാചക വാതക വില കൂട്ടി



ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കൂട്ടി. സിലിണ്ടറിന് 11.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്. അതോടൊപ്പം വാണിജ്യ സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ഇതോടെ പുതിയ വില 1,135 രൂപയായി.

കൂട്ടിയ തുക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയായി ലഭിക്കും. കൂട്ടിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം. 

അതേസമയം പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധന ബാധകമല്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇതാദ്യമായാണ് പാചക വാതക വില എണ്ണ കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്. 

Reactions