Hot Posts

6/recent/ticker-posts

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല


തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ അത് അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. എന്നാല്‍ നാളെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങള്‍ നടത്താം.  

അതേസമയം, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെ ഭരണസമിതികള്‍ക്കും ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് യുക്തമായ തീരുമാനം എടുക്കാം. ഗുരുവായൂരില്‍ ചട്ടങ്ങളെല്ലാം പാലിച്ചാണ് ദര്‍ശനം ഒരുക്കിയത്. എന്നാല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ആശങ്കകള്‍ ഉള്ളതിന്റെ പേരിലാണ് ഭരണസമിതി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് മറ്റന്നാള്‍ മുതല്‍ നടത്താനിരുന്ന വിവാഹങ്ങള്‍ ക്ഷേത്രത്തില്‍ വെച്ച് നടത്താനാകില്ലെന്ന വിവരം ബന്ധപ്പെട്ടവരെ ഇമെയില്‍ മുഖാന്തരവും ടെലഫോണ്‍ മുഖാന്തരവും അറിയിച്ചിട്ടുണ്ട്. അതേസമയം നേരത്തേ കോവിഡ് കാലത്ത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന എല്ലാകാര്യങ്ങളും ക്ഷേത്രത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

Reactions