ബംഗളൂരു: കന്നഡ നടനും നടി മേഘ്ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം.
2018ലായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം.
