Hot Posts

6/recent/ticker-posts

കോവിഡ്: സംസ്ഥാനത്ത് നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു



തിരുവനന്തപുരം: കോവിഡ്  സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായ് സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രം നിര്‍ദേശിച്ചതിനപ്പുറം കൂടുതല്‍ ഇളവുകള്‍ നല്‍കില്ല.

ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഒരു ഘട്ടത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് എത്തുന്നതും ആശങ്കയുണര്‍ത്തുണ്ട്. വരുന്നവര്‍ കൃത്യമായി ക്വാറന്റീനില്‍ ഇരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗമെന്നും മന്ത്രിസഭ യോഗം വിലയിരുത്തി.

കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ അധിക ചുമതല സാമൂഹികനീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. നിലവില്‍ എം.ഡിയായിരുന്ന ഐ.ജി ദിനേശ് രാജിവെച്ച ഒഴിവിലാണിത്. ചെയര്‍മാന്റെ ചുമതല ഗതാഗത സെക്രട്ടറിയായ കെ.ആര്‍. ജ്യോതിലാലിന് നല്‍കും. 

Reactions