തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാവില്ലെന്ന് സംസ്ഥാന സർക്കാർ. പ്രവാസികൾക്ക് അതിഥി തൊഴിലാളികൾക്ക് നൽകുന്ന സുരക്ഷ നൽകാനിവില്ലെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാൻ സാധിക്കില്ലേ എന്ന കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
പ്രവാസികൾക്ക് സർക്കാർ ക്വാറൻറൈൻ നൽകാനാവില്ലെന്ന സർക്കാർ നിലപാട് ചോദ്യം ചെയ്ത് പ്രവാസി സംഘടനാ പ്രതിനിധികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രവാസികൾക്കു സൗജന്യ ക്വാറൻറൈൻ നൽകാനാവില്ല. അവർ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്കോ ക്വാറൻറൈൻ കേന്ദ്രത്തിലേക്കോ പോകണം. അതിഥി തൊഴിലാളികൾക്ക് സുപ്രീം കോടതി നിർദേശിച്ച ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നൽകാനാവില്ലെന്ന് സർക്കാർ മുൻപ് വ്യക്തമാക്കിയിരുന്നു.
