മഞ്ചേരി: മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഇന്നലെയാണ് അബ്ദുള്‍ മജീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ള അബ്ദുള്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. മറ്റ് കോവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
