ശ്രീകണ്ഠാപുരം: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. കണ്ണൂര്‍ പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം എത്തിയ അജിത്ത് എന്നയാള്‍ പുഴയില്‍ ഇറങ്ങിയിരുന്നില്ല.
പൊലീസും അഗ്നിസുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
