Hot Posts

6/recent/ticker-posts

അവസാന രോഗിയും ആശുപത്രി വിട്ടു: ന്യൂസിലന്‍ഡ് സമ്പൂര്‍ണ കോവിഡ് മുക്തമായി



വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ അവസാന രോഗിയും ആശുപത്രി വിട്ടതോടെ രാജ്യം സമ്പൂര്‍ണ കോവിഡ് മുക്തമായി. രാജ്യത്ത് നിലവില്‍ ഒരു കോവിഡ് ബാധിതന്‍ പോലും ഇല്ലെന്നും അവസാന രോഗിയും നിരീക്ഷണത്തില്‍നിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.

ഈ നാഴികക്കല്ല് സന്തോഷകരമായ ഒന്നാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനതയും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഫെബ്രുവരി 28ന് ശേഷം സജീവ രോഗികളില്ലാത്ത ആദ്യ ദിനമാണിത്. അതേസമയം നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും ഇനിയും തുടരേണ്ടതുണ്ടെന്നും ആഷ്ലി കൂട്ടിച്ചേര്‍ത്തു.


Reactions