Hot Posts

6/recent/ticker-posts

സഭയുടെ അന്തസ് തകർത്തു; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും - ചെന്നിത്തല



തിരുവനന്തപുരം: സഭയുടെ അന്തസിനെ തകർത്ത കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തുകേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്യാൻ പോയ സ്വീക്കർ കേരള നിയമസഭയുടെ അന്തസാണ് കളഞ്ഞ് കുളിച്ചത്.

16 കോടി രൂപയാണ് ശങ്കരനാരായണൻ സമിതി ഹാൾ പഞ്ചനക്ഷത്ര സൗകര്യമുള്ളതാക്കി മാറ്റാൻ സ്പീക്കർ നീക്കിവെച്ചത്. ഇതിനകംതന്നെ 9,10 കോടി രൂപ ചിലവഴിച്ചുകഴിഞ്ഞു.  ഇത്രയും പണം ചിലവഴിച്ചൊരു സ്വീക്കർ കേരള നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാവശ്യ ചിലവുകളാണ് സഭയുടെ ഓഡിറ്റില്ലാത്തുമൂലവും ആരും ചർച്ച ചെയ്യാത്തതുമൂലവും ഇഷ്ടം പോലെ ചിലവഴിച്ചത്. ഇതിന്റെ വിശദാംശങ്ങളും നിയമസഭയിൽ അവിശ്വാസ പ്രമേയത്തിൽ പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുപോലെ ഒരു സ്പീക്കറും വിദേശപര്യടനം നടത്തിയിട്ടില്ലെന്ന് അവിശ്വസപ്രമേയത്തിൽ വ്യക്തമാക്കും. അതിന്റെ വിശദമായ വിവരങ്ങളും ഞങ്ങൾ പറയും. അതുകൊണ്ട് തന്നെ ഈ സ്പീക്കർക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. 

സഭയുടെ അന്തസിനെ തകർത്തിരിക്കുന്നു. സഭയുടെ മഹനീയമായ എല്ലാ പാരമ്പര്യങ്ങളെയും കളഞ്ഞ് കുളിച്ചിരിക്കുന്നു. അതുകൊണ്ടാണ് സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള ആവശ്യമുന്നയിച്ച് കൊണ്ട് ഞങ്ങൾ 14 ദിവസത്തിന് മുമ്പ് നോട്ടീസ് കൊടുക്കണം. സമൻസ് വന്നുകഴിഞ്ഞാലെ നോട്ടീസ് കൊടുക്കാവു. സമൻസ് വരുന്നതിന് അനുസരിച്ച് സ്പീക്കർക്കെതിരെയുള്ള നോട്ടീസ് നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Reactions