Hot Posts

6/recent/ticker-posts

ഏറ്റുമാനൂർ ക്ലസ്റ്ററിൽ 20 പേർക്ക് കൂടി കോവിഡ്


ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്ലസ്റ്ററിൽ 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 7 പേർക്കും അതിരമ്പുഴ പഞ്ചായത്തിൽ 13 പേർക്കുമാണ് രോഗം. കോവിഡ് സ്ഥിരീകരിച്ച നഗരസഭാ കൗൺസിലറുടെ ഭാര്യയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം, സെക്രട്ടേറിയറ്റിലെ ലാബിലെ ജീവനക്കാരിയായ കാച്ചാണി സ്വദേശിക്കാണ് രോഗം ബാധിച്ചു. യുവതി ഇന്നും ജോലിക്കെത്തിയിരുന്നു. ഇവിടുത്തെ മൂന്ന് ജീവനക്കാരും നിരീക്ഷണത്തില്ലാണ്. വർക്കല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയ്ക്കും കോവിഡ് ബാധിച്ചു.  

രണ്ട് വനിതാ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട്ടെ  പിങ്ക് പൊലീസ് സർവീസ് നിർത്തിവച്ചു. യൂണിറ്റിലെ മുഴുവൻ പൊലീസുകാരും ക്വാറന്റീനിൽ പ്രവേശിച്ചു. 



Reactions