Hot Posts

6/recent/ticker-posts

സെ​പ്റ്റം​ബ​ർ 31-ന​കം പ​രീ​ക്ഷ​ക​ൾ പൂർത്തിയാക്കണം: യു​.ജി.​സി നി​ർ​ദേ​ശം സു​പ്രീം​കോ​ട​തി ശ​രി​വച്ചു


ന്യൂ​ഡ​ൽ​ഹി: വിദ്യാർത്ഥികളുടെ അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 31-ന​കം ന​ട​ത്ത​ണ​മെ​ന്ന യു​.ജി.​സി നി​ർ​ദേ​ശം സു​പ്രീം​കോ​ട​തി ശ​രി​വച്ചു. യു​ജി​സി തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും, സെ​പ്റ്റം​ബ​ർ 31ന​കം പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കാമെന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

യു​ജി​സി പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യു​ജി​സി തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെന്നും പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന​ങ്ങ​ൾ അ​നു​മ​തി തേ​ട​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ ന​ട​ത്താ​തെ ഡി​ഗ്രി ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് യു​ജി​സി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 
Reactions