Hot Posts

6/recent/ticker-posts

പെ​ട്ടി​മു​ടി​യി​ൽ നിന്ന് രണ്ടു മൃ​ത​ദേ​ഹങ്ങൾ കൂ​ടി ക​ണ്ടെ​ത്തി


മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ൽ  നിന്ന് രണ്ടു മൃ​ത​ദേ​ഹങ്ങൾ കൂ​ടി ക​ണ്ടെ​ത്തി. ക​ന്നി​യാ​റി​ൽ നി​ന്നും ആ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇതോടൊപ്പം മറ്റൊരു സ്ത്രീയുടെയും മൃതദേഹം ലഭിച്ചു. 

ഇതോടെ പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നും ഇന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ചവരുടെ എണ്ണം 55 ആയി. 15 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.
Reactions