താൻ അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി അനുഷ്ക ശർമയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും. "അങ്ങനെ ഞങ്ങൾ മൂന്ന് പേരാവുന്നു. 2021-ൽ എത്തും" എന്ന കുറിപ്പോടെ അനുഷ്ക തന്നെയാണ് പുതിയ അതിഥി വരുന്ന വിവരം അറിയിച്ചത്.
2017 ഡിസംബർ 11-നാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രങ്ങൾ പങ്കുവച്ചാണ് വിവാഹിതരായ കാര്യം താരദമ്പതികൾ പരസ്യമാക്കിയത്. ഇറ്റലിയിൽവച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ.
