Hot Posts

6/recent/ticker-posts

പൈക ഗവണ്മെന്റ് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ്


പൈക: പൈക ഗവണ്മെന്റ് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. 

ഒരാൾ കുംബാനി സ്വദേശിയാണ്(42 വയസ്സ്).ഇയാൾ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്ത വരുകയാണ്. മറ്റൊരാൾ തമ്പലക്കാട് സ്വദേശിയാണ്(38 വയസ്സ്).ഇയാൾ അറ്റൻഡർ ആയി ജോലി ചെയ്യുകയാണ്.

ബാക്കിയുള്ളവരുടെ പരിശോധന നടന്നു കൊണ്ടിരിക്കുന്നു. ഏകദേശം 30ഓളം പേരെയാണ് പരിശോധിക്കുന്നത്.
Reactions