കാസർഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസർഗോട്ട് ഉപ്പള സ്വദേശി വിനോദ് കുമാർ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ഥാനത്തെ ഇന്ന് റിപ്പർട്ട് ചെയ്ത രണ്ടാമത്തെ കോവിഡ് മരണമാണിത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി മരക്കാർകുട്ടിയാണ് ഇന്ന് മരിച്ച മറ്റൊരാൾ. ന്യുമോണിയയും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.
