Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി


മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി ഇ​ല്യാ​സ്(47)​ആ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​ല്യാ​സ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി. എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ട്ടും ര​ണ്ടു പേ​ർ വീ​ത​മാ​ണ് മ​രി​ച്ച​ത്.
Reactions