Hot Posts

6/recent/ticker-posts

സ്വർണവിലയിൽ ഇന്നും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. 5250 രൂപയാണ് ഗ്രാമിന്റെ വില.

ദേശീയ വിപണിയിൽ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വർധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വർണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്. ഇതോടെ ഓഗസ്റ്റിൽമാത്രം പവന് 1840 രൂപകൂടി. 

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി. ഒരുവേള 2,072.50 ഡോളർ നിവാരത്തിലെത്തിയെങ്കിലും നേരിയതോതിൽ കുറവുണ്ടായി. 

Reactions