Hot Posts

6/recent/ticker-posts

സച്ചിൻ പൈലറ്റിന്റെ പരാതി പരിശോധിക്കാൻ പ്രിയങ്ക ഉൾപ്പെട്ട മൂന്നംഗ സമിതി


ന്യൂഡൽഹി: രാജസ്ഥാൻ കോൺ​ഗ്രസ് പാർട്ടിയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് സച്ചിൻ  പൈലറ്റ് ഉന്നയിച്ച പരാതി പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പ്രിയങ്കാഗാന്ധി, അഹമ്മദ് പാട്ടേൽ, കെ.സി വേണുഗോപാൽ എന്നിവർ ഉൾപ്പെട്ടതാണ് സമിതി.  

പാർട്ടിയിലേക്ക് തിരിച്ചുവന്ന സച്ചിൻ പൈലറ്റ് ഉയർത്തിയ പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് നടത്തിയ കൂടിക്കാഴ്ചകൾക്ക് ഒടുവിലാണ് ആഴ്ചകളോളും നീണ്ട രാഷ്ട്രിയ പ്രതിസന്ധിക്ക് വിരാമമായത്‌.

കോൺഗ്രസ് നേതൃത്വത്തിന്റെ അനുരഞ്ജന നീക്കങ്ങൾക്ക് വഴങ്ങിയ സച്ചിൻ പൈലറ്റും എംഎൽഎമാരും പാർട്ടിയിലേക്ക് തിരിച്ചു വരികയായിരുന്നു. 
Reactions