പാലാ: ജില്ലാ ജനമൈത്രി പോലീസിൻ്റെ പ്രവർത്തനങ്ങൾക്കായി പാലാ കിരൺ ഫ്ളവേഴ്സ് ഇവൻ്റ്സ് പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ ഫെയ്സ് ഷീൽഡുകളും മാസ്ക്കുകളും നൽകി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും കിരൺ ഫ്ളവേഴ്സ് ഡയറക്ടർ അരുൺകുമാറും ചേർന്ന് ജില്ലാ പോലീസ് ചീഫ് ജി.ജയദേവിന് കൈമാറി.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയും ജനമൈത്രി ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ജനമൈത്രി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സരസിജൻ, അഖിൽ ഷാജി എന്നിവർ പങ്കെടുത്തു.

