Hot Posts

6/recent/ticker-posts

പെ​ട്ടി​മു​ടി​യി​ൽ നിന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി


മൂ​ന്നാ​ര്‍: പെ​ട്ടി​മു​ടി​യി​ൽ ഇന്ന് നടത്തിയ തിരച്ചിലിൽ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ പു​ഴ​യി​ല്‍​ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ടു ​വ​യ​സു​കാ​രി ത​നു​ഷ്‌​ക​യു​ടേതാണ് മൃ​ത​ദേ​ഹം.​

സി​മ​ന്‍റ് പാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി. 14 പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്.


Reactions