Hot Posts

6/recent/ticker-posts

സാമ്പത്തിക തട്ടിപ്പ്: പോപ്പുലർ ഫിനാൻസ് ഓഫീസ് ജപ്തി ചെയ്തു



പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തു. സ്ഥാപനത്തിൽ വലിയ തോതിൽ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിക്ഷേപകനായ അടൂർ സ്വദേശി സുരേഷ് കെ.വി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സബ് കോടതിയുടേ നടപടി. ഹർജി തീർപ്പാകുന്നതുവരെ വസ്തു കൈമാറ്റം ചെയ്യാനാവില്ല. 

ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പരാതികൾ ഉയർന്നുവന്നത്. ഒന്നും രണ്ടും പരാതികൾ ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറിനടുത്തായി. ഇതോടെ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ ഒളിവിൽ പോയി. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാത്തതിന് കോന്നി പോലീസ് സ്റ്റേഷനിലാണ് ആദ്യം ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. 

കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 100 പേർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. 60 പേർ പരാതി അറിയിച്ചു. വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് 2000 കോടി രൂപ നിക്ഷേപകരിൽനിന്നു സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസിൻറെ പ്രാഥമിക കണക്കുകൂട്ടൽ
Reactions