Hot Posts

6/recent/ticker-posts

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി


ചെന്നൈ: കോവിഡ് ബാധിതനായ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. മകൻ ചരൺ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. എസ്.പി.ബിക്ക് ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും ചരൺ പറഞ്ഞു.

എസ്.പി.ബിയെ ഐ.സി.യുവിൽനിന്ന് എക്‌സ്‌ക്ലൂസീവ് ഐ.സി.യുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാൻ സാധിക്കുന്നുണ്ട്. ഡോക്ടർമാരെ തമ്പ്‌സ് അപ്പ് കാണിച്ചു. ഡോക്ടർമാരെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്- ചരൺ പറഞ്ഞു.

ഇപ്പോഴും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം എസ്.പി.ബിക്ക് ലഭ്യമാക്കുന്നുണ്ട്. മുൻദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലരീതിയിൽ ശ്വാസം എടുക്കാൻ എസ്.പി.ബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും ചരൺ വീഡിയോയിൽ പറയുന്നു.

Reactions