Hot Posts

6/recent/ticker-posts

എ​സ്.​ഡി.​പി.​ഐ പ്ര​വ​ർത്ത​കന്റെ കൊല: 3 ആർ.എസ്​.എസ്​ പ്രവർത്തകർ കസ്റ്റഡിയിൽ



കൂ​ത്തു​പ​റ​മ്പ്: ചി​റ്റാ​രി​പ്പ​റ​മ്പി​ൽ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർത്ത​കനെ കൊന്ന കേസിൽ മൂന്ന്​ ആർ.എസ്​.എസ്​ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ സഞ്ചരിച്ച കാറും കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. ഇവരെ പോലീസ്​ വിശദമായ് ചോദ്യം ചെയ്​തുവരികയാണ്​. 

ക​ണ്ണ​വം സ്വ​ദേ​ശി സയ്യിദ്​ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ൻ (30) ആണ് ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് വെ​​ട്ടേറ്റു മരിച്ചത്. കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം സ​ലാ​ഹു​ദ്ദീനെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചി​റ്റാ​രി​ക്ക​ട​വി​ന​ടു​ത്ത് കൈ​ച്ചേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. 

ര​ണ്ട് സ​ഹോ​ദ​രി​മാ​ർക്കൊ​പ്പം കൂ​ത്തു​പ​റ​മ്പി​ൽനി​ന്ന് ക​ണ്ണ​വ​ത്തെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ കാ​റി​ന് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച​തി​നെ തു​ട​ർന്ന് സ​ലാ​ഹു​ദ്ദീ​ൻ വാ​ഹ​ന​ത്തി​ൽനി​ന്ന് ഇ​റ​ങ്ങി. ഈ ​സ​മ​യം ര​ണ്ടു​പേ​ർ പി​ന്നി​ൽനി​ന്ന് വ​ടി​വാ​ൾ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു​വ​ത്രെ. തു​ട​ർന്ന് അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടു.
Reactions