Hot Posts

6/recent/ticker-posts

ലൈ​ഫ് മിഷൻ പ​ദ്ധ​തി​: അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി


തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. സെ​പ്റ്റം​ബ​ർ 23 വ​രെയാണ് തീയതി നീട്ടിയിരിക്കുന്നത്. പദ്ധതിയിൽ പേരു ചേർക്കേണ്ട തീയതി ഇന്ന് അവസാനിപ്പിക്കാൻ ഇരിക്കെയാണ് തീയതി വീണ്ടും നീട്ടിയത്.

കോ​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു ക​ഴി​യാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പുതിയ തീരുമാനം. www.life2020.kerala.gov.in- എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
Reactions