Hot Posts

6/recent/ticker-posts

ജാമ്യാപേക്ഷ തള്ളി: നടി റിയാ ചക്രബർത്തി ജയിലിൽ തന്നെ


ന്യൂഡൽഹി: ബോളിവുഡ് നടി റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. സെപ്​റ്റംബർ 22 വരെ റിയ ജയിലിൽ കഴിയേണ്ടി വരും. റിയയെ കൂടാതെ സഹോദരൻ ശൗവിക്​ ചക്രബർത്തിയുടെയും അറസ്​റ്റിലായ മറ്റള്ളവരുടെയും ജാമ്യാപേക്ഷ മുംബൈ കോടതി തള്ളിയിട്ടുണ്ട്​. നേരത്തേ മജിസ്​ട്രേറ്റ്​ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനു ​പിന്നാലെയായിരുന്നു പുതിയ ജാമ്യാപേക്ഷ. ബൈക്കുളയിലെ വനിത ജയിലിലാണ്​ റിയ കഴിയുന്നത്​.

ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിലാണ് കഴി‍ഞ്ഞ ചൊവ്വാഴ്​ചയാണ്​ റിയയെ നാ​ർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറ്​സറ്റ്​ ചെയ്​തത്​. താൻ ഒരു കുറ്റവും ചെയ്​തിട്ടില്ലെന്നും കേസിൽ തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നുമായിരുന്നു റിയയുടെ വാദം. 

കുറ്റസമ്മതം നടത്താൻ ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചതായും ജുഡീഷ്യൽ കസ്​റ്റഡിയിൽ തൻെറ ജീവൻ അപകടത്തിലാ​ണെന്നും ജാമ്യാപേക്ഷയിൽ വാദിച്ചു​. അന്വേഷണം മാനസികമായി ഏ​റെ തകർത്തു. കുറ്റസമ്മതമെല്ലാം താൻ പിൻവലിച്ചതായും റിയയുടെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.



Reactions