Hot Posts

6/recent/ticker-posts

ന​​​​ടി റി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി അറസ്റ്റിൽ



മുംബൈ: ന​​​​ടി റി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തിയെ​​​​ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ സു​​​​ശാ​​​​ന്ത് സിം​​​​ഗ് ര​​​​ജ്പു​​​​ത് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ കേ​​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ലാണ് നടിയുടെ അറസ്റ്റ്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് എൻസിബി അറിയിച്ചു.

സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നൽകിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു. റി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഷോ​​​​വി​​​​ക് ച​​​ക്ര​​​വ​​​ർ​​​ത്തി​​​യെ​​​യും സു​​​​ശാ​​​​ന്തി​​​​ൻറെ മു​​​​ൻ മാ​​​​നേ​​​​ജ​​​​ർ സാ​​​​മു​​​​വ​​​​ൽ മി​​​​രാ​​​​ൻ​​​​ഡ​​​യെ​​​യും നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക്സ് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ നേരത്തേ അ​​​റ​​​സ്റ്റ് ചെ​​​യ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒന്പതായി. 
Reactions