Hot Posts

6/recent/ticker-posts

യുവതിയുടെ ആത്മഹത്യ, ന​ടി ല​ക്ഷ്മി പ്ര​മോ​ദ് ഒളിവിൽ



കൊ​ല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവവുമായ ബന്ധപ്പെട്ട് സീ​രി​യ​ൽ ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. റം​സി​യു​ടെ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ല​ക്ഷ്മിയാണ് പ്രേ​രി​പ്പി​ച്ച​തെ​ന്ന് റം​സി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കുന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ശ്രു​ത വ​ര​ൻ ഹാ​രി​സി​ൻറെ സ​ഹോ​ദ​ര​ൻറെ ഭാ​ര്യ​യാ​ണു ല​ക്ഷ്മി. 

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്താണ് റം​സി എ​ന്ന യു​വ​തി കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. നിലവിൽ ന​ടി​യും കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രും ഒ​ളി​വി​ലാണ്. അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ല​ക്ഷ്മി​യെ​യും ഭ​ർ​ത്താ​വി​നെ​യും ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സി​ൻറെ ക​സ്റ്റ​ഡി​യി​ലാ​ണ്. ല​ക്ഷ്മി​യു​മാ​യി റം​സി ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​വും സ​ന്ദേ​ശം കൈ​മാ​റ​ലും കേ​സ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ണാ​യ​ക​മാ​കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.  
 
പ​ല​പ്രാ​വ​ശ്യം യു​വാ​വ് വീ​ട്ടു​കാ​രി​ൽ​നി​ന്ന് പ​ണ​വും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി സ്വ​ർ​ണ​വും കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ലാണ് യു​വ​തി തൂ​ങ്ങി ​മ​രി​ച്ച​താ​യി ക​ണ്ടെത്തിയത്.
Reactions