Hot Posts

6/recent/ticker-posts

പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ


വടക്കാഞ്ചേരി: പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്.ഐ മുനിദാസിനെ (49) ആണ് വടക്കാഞ്ചേരിയിലെ  ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്.

വ്യാ​ഴാ​ഴ്ച ജോ​ലി​ക്കെ​ത്താ​ത്ത​തി​നാ​ൽ പാ​ല​ക്കാ​ട് സ്റ്റേ​ഷ​നി​ൽ​നി​ന്നും ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​നി​ദാ​സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന അമ്മ രോഗബാധയെത്തുടർന്ന് ആശുപത്രിയിലും തുടർന്ന് സഹോദര​ന്റെ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. വ​ട​ക്കാ​ഞ്ചേ​രി സി​ഐ കെ.​മാ​ധ​വ​ൻ​കു​ട്ടി സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


Reactions