Hot Posts

6/recent/ticker-posts

സെന്റ് മേരീസ് എൽ. പി. സ്കൂൾ അരുവിത്തുറ മാതാപിതാ ഗുരു വന്ദനം


അരുവിത്തുറ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് " മാതാപിതാ ഗുരു വന്ദനം" എന്ന പേരിൽ  വിർച്ച്യുൽ മീറ്റിംഗുമായി സെന്റ് മേരീസ് എൽ പി സ്കൂൾ വീണ്ടും വിസ്മയം തീർക്കുകയാണ് . സ്കൂളിലെ 400 ഓളം കുട്ടികളും ആഴ്ച തോറും നടന്നു വരുന്ന സൗഹൃദ കൂട്ടായ്മകൾക്കായി ഗൂഗിൾ മീറ്റ് ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. ഈ സൗകര്യം ഉപയോഗപ്പെടുത്തിയായിരിക്കും വിർച്ചുൽ മീറ്റിംങ് .
              സ്കൂൾ മാനേജർ വെരി . റവ ഫാ. അഗസ്റ്റിൻ പാലയക്കാപറമ്പിൽ അധ്യക്ഷത വഹിക്കുന്ന "മാതാ പിതാ ഗുരു വന്ദനം" മീറ്റിങ്ങിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ഉപജില്ലാ ഓഫീസർ ശ്രീ . ജോർജ് തോമസ് നിർവ്വഹിക്കും . ഗുരു വന്ദനം പൂർവ്വ വിദ്യാർത്ഥിയും അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പലുമായ Dr റെജി വർഗ്ഗീസ് മേക്കാട്ട് നിർവ്വഹിക്കും . ''മാതൃപിതൃ വന്ദനം'' ഈരാറ്റുപേട്ട BP0 നയന ജേക്കബും നിർവഹിക്കും .
               അധ്യാപകരും രക്ഷിതാക്കളുമൊന്നിച്ച് ആദരിക്കപ്പെടുന്ന "മാതാപിതാ ഗുരു വന്ദനം" പരിപാടിയിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ജോസഫ് കിഴവഞ്ചിയിൽ (പി.ടി.എ പ്രസിഡന്റ്) , ജസ്റ്റിൻ ജോൺ , ഡെയ്സി മാത്യു, (അധ്യാപക പ്രതിനിധികൾ) മാക്സ് ഫ്രാൻസിസ് , നീതു ക്ലിൻറ് , ജോബി അലക്സ് , മഞ്ചു മരിയ തുടങ്ങിയവരും സംസാരിക്കും .
Reactions