Hot Posts

6/recent/ticker-posts

സമ്പർക്ക രോ​ഗികൾ കുതിച്ചുയരുന്നു; കോട്ടയം ജില്ലയിലെ സ്ഥിതി ​ഗുരുതരം


കോ​ട്ട​യം: ജില്ലയിൽ 196 പേരിൽ 191 പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ആ​കെ 2356 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്. സമ്പ‍ർക്കത്തിലൂടെയുള്ള രോ​ഗവ്യാപനം വർധിക്കുന്നത് ജില്ലയിൽ ആശങ്കയാണ് ഉണർത്തുന്നത്.

അതേസമയം, രോ​ഗം ഭേ​ദ​മാ​യ 90 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 1821 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജില്ലയിൽ ഇതുവരെ  5362 പേ​രാണ് രോ​ഗബാധിതർ ആയത്. 3538 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 17967 പേ​ർ ക്വാ​റ​ന്റെയിനിൽ ക​ഴി​യു​ന്നത്.

കോ​ട്ട​യം 19, പ​ന​ച്ചി​ക്കാ​ട് 12, തി​രു​വാ​ർ​പ്പ് 11, അ​യ​ർ​ക്കു​ന്നം 10, പാ​മ്പാ​ടി 9, ച​ങ്ങ​നാ​ശേ​രി വാ​ക​ത്താ​നം 8 വീ​തം, അ​യ്മ​നം, ഈ​രാ​റ്റു​പേ​ട്ട 7 വീ​തം, ഏ​റ്റു​മാ​നൂ​ർ, ക​റു​ക​ച്ചാ​ൽ 6 വീ​തം, കു​മ​ര​കം, ത​ല​യാ​ഴം, കു​റി​ച്ചി, മ​ണ​ർ​കാ​ട് 5 വീ​തം എ​ന്നി​വ​യാ​ണ് സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​ന്ദ്ര സ്ഥ​ല​ങ്ങ​ൾ.  



Reactions