Hot Posts

6/recent/ticker-posts

കോട്ടയത്ത് നിയന്ത്രണമില്ലാതെ സമ്പർക്ക രോ​ഗ ബാധ


കോ​ട്ട​യം: ജി​ല്ല​യി​ൽ ഇന്ന് 187 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​കെ 2782 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്. ഇതിൽ സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 184 പേർക്കാണ്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏ​റ്റു​മാ​നൂ​ർ 15, കോ​ട്ട​യം, വാ​ക​ത്താ​നം11 വീ​തം, ഈ​രാ​റ്റു​പേ​ട്ട 10, അ​യ​ർ​ക്കു​ന്നം 9, ക​ല്ല​റ, കി​ട​ങ്ങൂ​ർ, മാ​ഞ്ഞൂ​ർ, പ​ന​ച്ചി​ക്കാ​ട് 8 വീ​തം, എ​രു​മേ​ലി 7, എ​ലി​ക്കു​ളം, ക​റു​ക​ച്ചാ​ൽ 6 വീ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 

 അതേസമയം, രോ​ഗം ഭേ​ദ​മാ​യ 143 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 2245 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 6662 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 4414 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 20051 പേ​രാണ് ക്വാ​റ​ൻെയിനിൽ ക​ഴി​യു​ന്നത്.
Reactions