Hot Posts

6/recent/ticker-posts

ബി​നീ​ഷ് തെ​റ്റു ​ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​ട്ടെ, തൂ​ക്കി​ക്കൊ​ല്ലേ​ണ്ട​താ​ണെ​ങ്കി​ൽ തൂ​ക്കി​കൊ​ല്ല​ട്ടെ- കോ​ടി​യേ​രി


തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​മ​രു​ന്നു കേ​സി​ൽ ബി​നീ​ഷ് തെ​റ്റു ​ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​ട്ടെ. തൂ​ക്കി​ക്കൊ​ല്ലേ​ണ്ട​താ​ണെ​ങ്കി​ൽ തൂ​ക്കി​കൊ​ല്ല​ട്ടെ, ആരും സംരക്ഷിക്കാൻ പോകുന്നില്ലെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളൊരു രക്ഷിതാവാണെങ്കിൽ ഇത്തരമൊരു കാര്യമറിഞ്ഞാൽ നിങ്ങൾ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ ഇല്ലാത്ത കഥകളുണ്ടാക്കി പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നത്. അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കട്ടെ. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ​കൊ​ണ്ടു മാ​ന​സി​ക​മാ​യി ത​ക​ർ​ക്ക​ലാ​ണ് ഉ​ദ്ദേ​ശ്യ​മെ​ങ്കി​ൽ ഇ​തു​കൊ​ണ്ടൊ​ന്നും ത​ള​രി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് അ​തു ക​ണ്ടെ​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ണ്ട്. ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ് നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
Reactions