Hot Posts

6/recent/ticker-posts

കേരളത്തിൽ അ​ടു​ത്ത അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ


തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ മുന്നറിയിപ്പ്. വ​യ​നാ​ട്, ഇ​ടു​ക്കി, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

വ്യാ​ഴാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഇ​ടു​ക്കി ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള​ളി​യാ​ഴ്ച മ​ല​പ്പു​റത്തും ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളത്തും ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
Reactions