Hot Posts

6/recent/ticker-posts

കോവിഡ് രോ​ഗിയായ കള്ളൻ മുങ്ങി: പശുവിനെ മോഷ്ടിക്കുന്നതിനിടെ പിടിയിൽ


കാ​സ​ർ​ഗോ​ഡ്: കോവിഡ് കെയർ സെ​ൻറ​റി​ൽ നിന്നും മുങ്ങിയ കള്ളൻ മോഷണത്തിനിടെ പോലീസ് പിടിയിൽ. കാ​സ​ർ​ഗോ​ഡ് മാ​ങ്ങാ​ട് സ്വ​ദേ​ശി റം​സാ​ൻ സൈ​നു​ദ്ദീ​നാ​ണ് മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് പി​ടികൂടിയത്. പ​ശു​വി​നെ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെയാണ് പോലീസ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്‌​മെ​ൻറ് സെ​ൻററി​ൽ നി​ന്നും ഓ​ഗ​സ്റ്റ് 24-ാം തിയതിയാണ് ​റംസാ​നെ കാണാതായത്. ഇയാൾക്ക് വേണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.
Reactions