Hot Posts

6/recent/ticker-posts

പ്രായമായവർക്കു കട്ടിലുകൾ നൽകി കടനാട് പഞ്ചായത്ത്


കടനാട്: 'വൃദ്ധർക്ക് കട്ടിൽ' എന്ന പേരിൽ ആവിഷ്ക്കരിച്ച പദ്ധതിയുടെ ഭാഗമായി കടനാട് പഞ്ചായത്തിൽ കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ പാവപ്പെട്ട 140 കുടുംബങ്ങളിലെ 140 വൃദ്ധർക്കാണ് പദ്ധതി പ്രകാരം കട്ടിൽ ലഭ്യമാക്കിയത്. പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി 5 ലക്ഷം രൂപ ചെലവഴിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടം നിർവ്വഹിച്ചു.

ഐ സി ഡി സി സൂപ്പർവൈസർ ശശികല, മുൻ സൂപ്പർവൈസർ ഗീതാംബിക തുടങ്ങിയവർ പങ്കെടുത്തു.
Reactions