Hot Posts

6/recent/ticker-posts

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല: ആത്മഹത്യക്ക് ശ്രമിച്ച പ്രതി, മരച്ചില്ല ഒടിഞ്ഞ് നിലത്ത്



വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ പി​ടി​യി​ലാ​യ പ്രതി ഉ​ണ്ണി തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ചതായ് പോലീസ്. മ​ദ​പു​രം വ​ള്ളി​യ​റു​പ്പാ​ൻ​കാ​ട് ഏ​സ്റ്റേ​റ്റി​ൽ ഒ​ളി​വി​ലി​രി​ക്കെ ഇയാൾ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മിച്ചുവെങ്കിലും മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞ് നി​ല​ത്ത് വീണതിനാൽ ശ്രമം പരാജയപ്പെട്ടു. പിടിയിലായതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യ ചെയ്യലിലാണ് ഉണ്ണി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. 

കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​കനാ​ണ് ഉ​ണ്ണി. സംഭവത്തിന് ശേഷം നാലുദിവസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ മദപുരത്തെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.  

ഉണ്ണി പിടിയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ഇനി ഒരാൾ കൂടി കേസിൽ പിടിയിലാകാനുണ്ട്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളി​ലേ​യ്ക്ക് സം​ഭ​വ​ത്തി​ന് മു​മ്പും പി​മ്പു​മാ​യു​ണ്ടാ​യ ഫോ​ൺ​കോ​ളു​ക​ള​ല്ലാം സൈ​ബ​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം സം​ഘം സ​സൂ​ക്ഷ്മം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മു​ഴു​വ​ൻ പ്ര​തി​ക​ളേ‍​യും ക​സ്റ്റ​ഡി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.
Reactions