Hot Posts

6/recent/ticker-posts

ബംഗളൂരു ലഹരി മരുന്നു കേസ്: കന്നഡ നടി സഞ്ജന ഗൽറാണി അറസ്റ്റിൽ


ബംഗളൂരു: ലഹരി മരുന്നു കേസിൽ കന്നഡ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസുമായ് ബന്ധപ്പെട്ട് നടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി. 

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി നി​യാ​സ് മു​ഹ​മ്മ​ദി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഞ്ജ​ന​യു​ടെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.സഞ്ജന ഗൽറാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി കണ്ടെത്തിയിരുന്നു. തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ർ ഹാ​ജ​രാ​യി​ല്ല. സഞ്ജന ഗൽറാണിയെ നേരത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ബെംഗളൂരുവിലില്ല എന്ന വിവരമാണ് ലഭിച്ചിരുന്നത്. ഇന്ന് ബെംഗളൂരുവിലുണ്ട് എന്ന വിവരത്തെ തുടർന്നാണ് അവരുടെ വസതിയിൽ പരിശോധന നടത്തുന്നത്. മൂന്നാം പ്രതിയായ വിരൺ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന നടത്തിയിരുന്നു.

മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്. 






Reactions