Hot Posts

6/recent/ticker-posts

ചെറിയൊരു ജലദോഷം വന്നാല്‍ ആശുപത്രിയില്‍ പോകണോ?



ഇപ്പോൾ കൊറോണക്കാലമാണല്ലോ അതുകൊണ്ട് തന്നെ ചെറിയൊരു ജലദോഷം വന്നാൽ എല്ലാവർക്കും ആശുപത്രിയിൽ പോകുവാൻ തന്നെ ഭയമാണ്. ജലദോഷം എന്ന വാക്കിൽ തന്നെ പ്രതി മഴയോ വെള്ളമോ ആണെന്ന സൂചനയുണ്ട് വൈറസുകളാണ് ജലദോഷത്തിന് കാരണക്കാർ എന്ന് എല്ലാവർക്കും അറിയാം. മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഭൂമിയിൽ ഏറ്റവും കൂടുതൽ ആൾക്കാർക്ക് പിടിപെടുന്ന അസുഖമാണിത്. മുതിർന്നവർക്ക് ഒരു കൊല്ലം രണ്ട് മൂന്നു തവണയും കുട്ടികൾക്ക് ഏഴെട്ട് തവണയും ജലദോഷം ഉണ്ടാകുന്നുണ്ട്. ജലദോഷത്തിന് കാരണം. ഇരുന്നൂറിനടുത്ത് ഇനം വൈറസുകൾ ജലദോഷപ്പനിക്ക് കാരണക്കാരാണെങ്കിലും റൈനോ വൈറസുകളാണ് അതിൽ പ്രധാനികൾ. വായുവിലെ ചെറിയ കണികകളിൽ കൂടിയാണ് ഇവ പകരുന്നത്. ജലദോഷക്കാരുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ തുമ്മുമ്പോഴും സ്പർശനം വഴിയും നമ്മുടെ മൂക്കിലും വായിലും എത്തിയാൽ ആറു മണിക്കൂർ കൊണ്ട് ലക്ഷണങ്ങൾ തുടങ്ങിയേക്കാം.
മഴക്കാലം ജലദോഷക്കാലമാകാൻ പല കാരണങ്ങൾ ഉണ്ട്. കുറഞ്ഞ താപം, ആർദ്രതയിലുള്ള വ്യത്യാസം എന്നിവ വൈറസുകൾക്ക് വളരെ ഗുണകരമാണ്. കേറിക്കൂടി വളരാൻ പറ്റുന്ന കോശങ്ങളുടെ ലഭ്യത മഴക്കാലത്ത് കൂടുതലാണ്. ആളുകൾ തണുപ്പ് മൂലം വീടുകളിലും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കൂടുതൽ അടുത്തടുത്ത് ഇരുന്ന് ഏറെ സമയം ചിലവഴിക്കുന്നതിനാൽ പകരൽ ഏളുപ്പമാണ്. ബസുകളിലും മറ്റും ജാലകങ്ങൾ അടച്ചിട്ട് യാത്രചെയ്യുന്നതിനാലും കൂടുതൽ ആളുകളിൽ ഈ വൈറസ് പകർന്ന് എത്തും. തണുപ്പ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ കഴിവുകൾ കുറയുന്നതും വീണ്ടും വീണ്ടും ജലദോഷം പിടികൂടാൻ കാരണമാണ്. 
അതുകൊണ്ട് വീട്ടിലിരുന്ന് തന്നെ ജലദോഷത്തിനെ പമ്പകടത്താനുള്ള ചില പൊടിക്കൈകൾ നോക്കാം. 
നല്ല ജലദോഷമുള്ളപ്പോഴാണെങ്കിൽ രണ്ടോ മൂന്നോ നേരം മുഖത്ത് ആവി പിടിക്കാം. ഒന്നുകിൽ തിളച്ച വെള്ളം മാത്രം അല്ലെങ്കിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളാം
ഇഞ്ചി നീരും തേനും സമൂലം ചേർത്തു കഴിക്കുന്നതും നല്ലതാണ്. ഇതിന്റെ സ്വാദ് ഇഷ്ടപ്പെടാത്തവരാണ് എങ്കിൽ ഈ മിശ്രിതം ഒരു ​ഗ്ലാസ് വെള്ളത്തിൽ ചേർത്തു കഴിച്ചാലും മതിയാകും. 
മഞ്ഞൾ ഉണക്കിപ്പൊടിച്ചത് പാലിൽ ചേർത്ത് കഴിക്കുന്നതും മഞ്ഞൾ കരിച്ചതിനു ശേഷം അതിന്റെ പുക കൊള്ളുന്നതും ജലദോഷം വേ​ഗം മാറാൻ ഉപകരിക്കും. 
വെള്ളം തിളപ്പിച്ചതിന് ശേഷം അതിലേയ്ക്ക് ചുക്കും കുരുമുളകും കുറച്ച് തുളസിയിലയും ചേർത്ത് കാപ്പിപ്പൊടിയിട്ട് മധുരം ചേർക്കാതെ കുടിക്കുന്നതും ജലദോഷത്തിനുള്ള ഒരു ഒറ്റമൂലിയാണ്. 
രോ​ഗം വന്നു ചികിത്സിക്കുന്നതിലും നല്ലത് രോ​ഗം വരാതെ നോക്കുക തന്നെയാണ്. അതുകൊണ്ട് വളരെ കരുതലോടെ ജീവിക്കുക.
Reactions