Hot Posts

6/recent/ticker-posts

ചിരട്ടയിൽ വിരിയുന്ന അൽഭുതങ്ങളിലൂടെ കുരുന്നു ഹൃദയങ്ങളിൽ വിസ്മയം സൃഷ്ടിച്ച് കലാകാരൻ ജിജോ കുറിഞ്ഞിത്തോട്ട് Jijo Kurinjithottu



ഈരാറ്റുപേട്ട: അരുവിത്തുറ  സെന്റ് മേരിസ് എൽപി സ്കൂളിൽ നടത്തിവരുന്ന സംസ്കൃതിയുടെ ഭൂമികയിലൂടെ 9 ചുവടുകൾ എന്ന വെബിനാറിന്റെ എട്ടാം ദിനമായ ഇന്ന് ചിരട്ടയിൽ വിരിയിച്ച അത്ഭുതങ്ങൾ കുരുന്നു ഹൃദയങ്ങളിൽ വിസ്മയം സൃഷ്ടിച്ചു.ഇന്നത്തെ വെബിനാർ 
നയിച്ചത് അരുവിത്തുറ ക്കാരനായ ജിജോ  കുറിഞ്ഞിത്തോട്ട് ആണ്‌.കുഞ്ഞുങ്ങൾ ഈ കരവിരുതിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചിരട്ടയിൽ അത്ഭുതം സൃഷ്ടിക്കാനുള്ള പരിശീലനം നേടുകയും ചെയ്തു. ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ ജോസ് മാത്യു ഇന്നത്തെ വെബിനാറിൽ മുഖ്യാതിഥിയായി ആയി. കഴിഞ്ഞദിവസത്തെ വെബിനാറിൽ വൈദ്യ മേഖലയുടെ വാതായനങ്ങൾ കുട്ടികളുടെ മുൻപിൽ  തുറന്ന ശ്രീ  സണ്ണി തോമസ് മൂശാരിപറമ്പിൽ,  നാട്ടറിവ് വൈദ്യ ഗവേഷകൻ കുറച്ചു സമയം കുട്ടികളുടെ തീരാത്ത സംശയങ്ങൾക്ക് ഉത്തരം നൽകി.  കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന നൈസർഗ്ഗിക കഴിവുകളെ ഉണർത്തുവാൻ ഈ കോവിഡ് കാലത്ത് ഇത്തരം വെബിനാറിലൂടെ  സാധിക്കുന്നു എന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ പറഞ്ഞു
Reactions