ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് മേരീസ് എൽപി സ്കൂളിൽ നടന്നുവരുന്ന സംസ്കൃതിയുടെ ഭൂമികയിലൂടെ 9 ചുവടുകൾ എന്ന വെബ്ബിനാറിന്റെ സമാപനദിവസമായ ഇന്ന് കടലിന്റെ ആഴങ്ങളിലെ വിസ്മയ കാഴ്ചകളും വൈവിധ്യങ്ങളായ മത്സ്യ ജാലങ്ങളെ കണ്ടറിഞ്ഞ അനുഭവങ്ങളുമെല്ലാം കുട്ടികളോട് പങ്കുവെച്ച് നിഷ ജോസ് കെ മാണി, അതോടൊപ്പം കടലിനടിയിലെ നിറങ്ങളെ പറ്റിയും സൗണ്ടും സംഭാഷണവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു പ്രശസ്ത സാമൂഹ്യപ്രവർത്തകയും ജീവകാരുണ്യ സേവനങ്ങളിൽ മുൻപന്തിയിലുള്ള നിഷ ജോസ് കെ മാണി. സ്കൂളിലെ കുരുന്നുകൾ വളരെ ആവേശത്തോടും ആകാംക്ഷ യോടും കൂടിയാണ് ഇതൊക്കെ ആസ്വദിച്ചത്.
സംസ്കൃതിയുടെ ഈ 9 ചുവടുവയ്പ്പുകൾ ഒമ്പതുലക്ഷം ചുവടുകളിലേക്ക് നയിക്കുന്നവയാണ് എന്നതിൽ സംശയമില്ലന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ എജുക്കേഷൻ ഏജൻസിയുടെ കോർപ്പറേറ്റ് സെക്രട്ടറിയായ ഫാ. ബർക്കുമാൻസ് കുന്നുംപുറം പറഞ്ഞു.. പഠന മികവിനൊപ്പം വ്യത്യസ്തതയുടെ കലവറകൾ വിദ്യാർഥികൾക്ക് മുൻപിൽ തുറന്നു കൊടുക്കുന്ന ഒരു സുവർണ്ണ വേദി തന്നെ ആയിരുന്നു ഈ 9 ദിനങ്ങൾ എന്ന് ഫാ. ബർക്കുമാൻസ് കുന്നുംപുറം കൂട്ടിച്ചേർത്തു. സ്കൂൾ മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിലിൻ്റെയും അനുവാദത്തോടെയാണ് വെബിനാർ നടന്നത്, കുട്ടികൾ മുന്നോട്ടുള്ള ജീവിതയാത്രയിൽ ഏതു രംഗത്തേക്ക് കടന്നു പോകണം എന്ന് തീരുമാനമെടുക്കുന്നതിനുള്ള ഒരു അവസരം കൂടിയായിരുന്നു ഈ ഒൻപത് ദിനത്തെ വെബിനാർ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ പറഞ്ഞു.
