ഫലവൃക്ഷ തൈ വിതരണം ചെയ്ത് ഈരാറ്റുപേട്ട ബ്ലോക്ക് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി
June 05, 2026
ഈരാറ്റുപേട്ട: ലോക പരിസ്ഥിതിദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫലവൃക്ഷ തൈ വിതരണ ഉദ്ഘാടനം ഈരാറ്റുപേട്ട മുൻസിപ്പൽ കൗസിലർ ഷിയാസ് മുഹമ്മദ് നിർവ്വഹിച്ചു.
സംഘം പ്രസിഡൻ്റ് പി.എച്ച് നൗഷാദ്, വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മൂന്നാനപ്പള്ളിൽ, സെക്രട്ടറി ദീപ്‌തി ജി, മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.