കോളേജ് ക്യാമ്പസിൽ നടന്ന “ഇലഞ്ഞിപ്പൂമണം” ഹരിത പദ്ധതിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.ഷിബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിൻസി ജോജി അധ്യക്ഷത വഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. സന്തോഷ് സൈമൺ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നടി രഞ്ജിനി ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ എം.പി.ജോസഫ്, മോളി എബ്രഹാം, സുരേഷ് നാണുക്കുട്ടൻ, സിജി പീറ്റർ, യൂണിയൻ ചെയർമാൻ അദ്വൈത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കോളേജ് പബ്ലിക് റിലേഷൻ ഓഫീസർ ഷാജി അഗസ്റ്റിൻ ആറ്റുപുറം, ഓപ്പറേഷൻസ് മാനേജർ ഫാ.മോഹൻ ജോസഫ്, ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിനായി വൃക്ഷതൈകൾ നൽകുകയും ചെയ്തു. പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും കുറയ്ക്കാനും പകരം സംവിധാനങ്ങൾ ഉപയോഗിക്കാനുമുള്ള ബോധവൽക്കരണവും, മാലിന്യ നിർമ്മാർജ്ജനത്തിനും പുനരുപയോഗത്തിനും മുൻഗണന നൽകുന്ന ശീലങ്ങൾ പ്രാവർത്തികമാക്കാനുള്ള സന്ദേശങ്ങളും ചടങ്ങിൽ പങ്കുവെച്ചു.

